എ.കെ.സി.സി അതിരമ്പുഴ ഫൊറോനയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ സഹോദരങ്ങൾക്ക് ഐക്യദാർഢ്യ ജ്വാലാ സംഗമം സംഘടിപ്പിച്ചു

അതിരമ്പുഴ: എ.കെ.സി.സി അതിരമ്പുഴ ഫൊറോനയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘ഐക്യദാർഢ്യ ജ്വാലാ സംഗമം’ സംഘടിപ്പിച്ചു. അതിരമ്പുഴ കുരിശുപള്ളി ജംഗ്ഷനിൽ നടന്ന ഐക്യദാർഢ്യ ജ്വാല സംഗമം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഫൊറോനാ പ്രസിഡന്റ് ജോബി സേവിയർ അധ്യക്ഷനായിരുന്നു.

ഗ്ലോബൽ യൂത്ത് സെക്രട്ടറി ജോയിസ് മറിയം ആന്റണി മുഖ്യ പ്രഭാഷണം നടത്തി.  എ.കെ.സി.സി അതിരൂപത പ്രസിഡന്റ് അഡ്വക്കറ്റ് പി.പി ജോസഫ്, ഫാ. ജോസഫ് ആലുങ്കൽ, ജോയ് പാറപ്പുറം, സെബാസ്റ്റ്യൻ പുല്ലാട്ടുകാലാ, കുര്യൻ വട്ടമല, ടോമി മാത്യു കല്ലിടുക്കിൽ, പി വി മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*