അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു

അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു.

കോട്ടയം ജില്ലയിലെ മികച്ച സി.ഡി.എസ് ആയും സംസ്ഥാന തലത്തില്‍ മൈക്രോ ഫിനാന്‍സ് സ്പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ച അതിരമ്പുഴ സി.ഡി.എസ് അംഗങ്ങളെയും, 2022-23 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവ് 100% കരസ്ഥമാക്കിയ ജനപ്രതിനിധികളായ സിനി ജോര്‍ജ്ജ്, ബേബിനാസ് അജാസ് വാര്‍ഡ് ചുമതല വഹിക്കുന്ന ക്ളാര്‍ക്ക്മാരായ മേഘ അജിത്ത്, ജോര്‍ജ്ജ് വി.എ. 2022 വര്‍ഷത്തെ സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് ഗ്രാമ പഞ്ചായത്ത് അംഗം ജോജോ ജോര്‍ജ്ജ് ആട്ടേല്‍, കോട്ടയ്ക്കുപുറം ഗവ. യു.പി. സ്കൂളില്‍ നിന്നും പ്രധാന അദ്ധ്യാപിക ആയി വിരമിച്ച ലിസ്സി മാത്യു എന്നിവരെ പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് ആദരിച്ചു.

പ്രസിഡന്‍റ്  സജി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ ഹരിപ്രകാശ്, ഫസീന സുധീർ, ജെയിംസ് തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലക്കുളം, ബേബിനാസ് അജാസ്, സി.ഡി.എസ് പേഴ്സണ്‍ ഷെബീന നിസാർ , പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*