കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതിസംഗമം നടത്തി

തെള്ളകം: വിവാഹത്തിന്റെ 25,50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കയവരുടെ ജൂബിലി ദമ്പതിസംഗമം കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു.

അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത ഫാമിലി കമ്മീഷന്‍ മെമ്പര്‍ ഡോ. ബാബു കോച്ചാംകുന്നേല്‍, സിസി മഞ്ഞാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിന് സിജു തോമസ് ആലഞ്ചേരി നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 134 ദമ്പതികള്‍ പങ്കെടുത്തു.Can

Be the first to comment

Leave a Reply

Your email address will not be published.


*