
കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിന്നും കാൽനടയാത്രകാർക്ക് ആശുപത്രിയിലേയ്ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനായി നിർമ്മിക്കുന്ന ഭൂഗർഭ പാതയുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കും. നാളെ രാവിലെ 9 ന് സഹകരണം തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
1.29 കോടി രൂപ ചിലവിലാണ് പാതയുടെ നിർമ്മാണം. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം പ്രവേശന കവാടത്തിനരികത്തുനിന്നും ആരംഭിച്ച് ബസ് സ്റ്റാൻഡിൻ്റെ പ്രവേശന കവാടത്തിന് സമീപം അവസാനിക്കുന്ന രീതിയിലാണ് പാത രൂപകല്പന ചെയ്തിരിക്കുന്നത്.
Be the first to comment