യുകെ-യിൽ പൊതുതിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ അപ്രതീക്ഷിത നീക്കം. ജൂലായ് 4-ന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നിന്നാണ് റിഷി സുനക് ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ, ഋഷി സുനക് ലേബർ പാർട്ടിയെ പിന്നിലാക്കുക മാത്രമല്ല, തൻ്റെ കൺസർവേറ്റീവ് പാർട്ടിയുടെ മേൽ നിയന്ത്രണം സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുകയാണെന്നും രാഷ്ട്രീയ വിദഗ്ധർ വ്യക്തമാക്കുന്നു.
എട്ട് വർഷത്തിനിടെ യുകെയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ഋഷി സുനക്, 44 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസിൻ്റെ രാജിയെത്തുടർന്ന് 2022 ഒക്ടോബറിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
അപ്രതീക്ഷിത തിരഞ്ഞെടുപ്പിന്, മറ്റൊരു ടേമിലേക്ക് വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തന്ത്രപരമായ ശ്രമമായും ഈ തീരുമാനത്തെ കാണുന്നവരുണ്ട്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക വളർച്ചരാജ്യം കൈവരിച്ചത് സുനക് പ്രയോജനപ്പെടുത്തുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
“പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് വിളിക്കുമ്പോഴെല്ലാം മുന്നോട്ടു പോകാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്. രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിനായി മുറവിളി കൂട്ടുകയാണെന്ന് ഞങ്ങൾ കരുതുന്നു,” ലേബർ നേതാവ് കെയർ സ്റ്റാർമർ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെത്തുടർന്ന്, ബ്രിട്ടൻ്റെ പാർലമെൻ്റ് ഈ ആഴ്ച സസ്പെൻഡ് ചെയ്യുമെന്ന് റിഷി സുനക്കിൻ്റെ ഓഫീസ് അറിയിച്ചു.
Be the first to comment