എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം; മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിലെത്തി പൊന്തിഫിക്കൽ ഡെലിഗേറ്റായി ചുമതലയേൽക്കും. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായിരുന്നു അദ്ദേഹം.

ഏകീകൃത കുർബാനയർപ്പണ രീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പഠിക്കുന്നതിനും പരിഹാര മാർഗം നിർദേശിക്കുന്നതിനുമാണ് മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോ സഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിൽ അദ്ദേഹത്തോടൊപ്പമുണ്ടാകും. 

Be the first to comment

Leave a Reply

Your email address will not be published.


*