ഏകീകൃത കുര്‍ബാന, സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സീറോ മലബാര്‍ സഭ

കൊച്ചി: ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് സീറോ മലബാര്‍ സഭ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു.  ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ വാദം.

സഭയിലെ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനോ, ചീഫ് സെക്രട്ടറിക്കോ മധ്യസ്ഥത വഹിക്കേണ്ട നിയമപരമായ ചുമതലയില്ല. ഏകീകൃത കുർബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുത്. എന്നാല്‍ ക്രമസമാധാനം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് വിയോജിപ്പല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*