ഏകീകൃത സിവിൽ കോഡ്; ബിഷപ്പ് ആലഞ്ചേരിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത: സീറോ മലബാർ സഭ

കൊച്ചി: ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തു എന്ന വാർത്ത വ്യാജമാണെന്ന്  സീറോ മലബാർ സഭ. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ ഒരു വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും  ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്ന് സീറോ മലബാർ സഭ പിആർഒ ഫാ. ഡോ. ആന്റണി വടക്കേകര വി.സി വാർത്താ കുറിപ്പിൽ അറിയിച്ചു.

ഏകീകൃത സിവിൽ കോഡിനെ സഭ സ്വാഗതം ചെയ്തു എന്ന വിധത്തിൽ  പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധവമാണെന്നും  സീറോ മലബാർ സഭ വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളും ഐക്യത്തിനും ഉതകുന്നതാണെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞതായാണ് വാർത്തകള്‍ പ്രചരിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*