കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം; ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ

കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും.

അതേസമയം, അപകടത്തില്‍ മരണ സംഖ്യ 15 ആയി. 60 പേര്‍ക്ക് പരിക്കേറ്റതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. ലോക്കൊ പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചു. ഡാര്‍ജിലിങ് ജില്ലയിലെ ഫാന്‍സിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*