ബംഗളൂരു: തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭാ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബംഗളൂരുവിൽ സ്ഫോടനം നടത്തുന്നു എന്ന പരാമർശത്തിലാണ് ശോഭ മാപ്പു പറഞ്ഞത്. തമിഴ്നാട്ടുകാരെ മൊത്തതിൽ ഉദ്ദേശിച്ചല്ല പരാമർശമെന്നാണ് ശോഭയുടെ വിശദീകരണം.എന്നാൽ കേരളത്തെക്കുറിച്ചുള്ള പരാമർശം ശോഭ പിൻവലിച്ചിട്ടില്ല. കേരളത്തിൽ നിന്നും ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു കേരളത്തിനെതിരായ പരാമർശം.
ഒരാൾ തമിഴ്നാട്ടിൽ നിന്നു വന്ന് ഒരു കഫേയിൽ ബോംബ് വച്ചു. ഡൽഹിയിൽ നിന്നും മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തിൽ നിന്നും മറ്റൊരാൾ വന്ന് കോളെജ് വിദ്യാർഥികൽക്കു നേരെ ആസിഡ് ഒഴിക്കുന്നു. ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നു”- എന്നായിരുന്നു ശോഭയുടെ പരാമർശം. ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മധ്യമങ്ങളോടായിരുന്നു ശോഭയുടെ വിദ്വേഷ പരാമർശം.
Be the first to comment