ദില്ലി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ആണ് ദാരുണമായ സംഭവം നടന്നത്. ഇത് എല്ലാവര്‍ക്കും അപമാനമാണ്. നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണം എങ്കിൽ മാറ്റം വരണം. 24 മണിക്കൂറും ജോഡോ യാത്രക്ക് വേണ്ടി നടക്കാതെ രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തി മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Be the first to comment