
തിരുവനന്തപുരം: ഒളിംപിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവും മലയാളിയുമായ പിആര്‍ ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വന്തം വീട്ടിലാണു സുരേഷ് ഗോപിയും ഭാര്യ രാധികയും ശ്രീജേഷിനു സദ്യയൊരുക്കിയത്.
ഒളിംപിക്‌സ് മെഡല്‍ ശ്രീജേഷ് കേന്ദ്രമന്ത്രിക്കു കാണിച്ചു കൊടുത്തു. ഇന്ത്യക്കായി വിയര്‍ത്തു നേടിയ ഈ മേഡലുകള്‍ക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികള്‍, സഹോദരങ്ങള്‍ മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു.
കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ തമ്മിലുള്ള പോരിനെത്തുടര്‍ന്ന് നാളെ ശ്രീജേഷിനായി നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കിയിരുന്നു. കായിക വകുപ്പ് മന്ത്രിയുടെ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം റദ്ദാക്കിയത്. കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമായിരുന്നു പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്.
Be the first to comment