ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ തമിഴിലും; ട്രെയിലര്‍ പുറത്തുവിട്ട് ജയറാം

ഉണ്ണി മുകുന്ദൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഡിസംബര്‍ 30ന് റിലീസ് ചെയ്‍ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറ് മുതലാണ് പ്രദര്‍ശനം തുടങ്ങുക.  തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് മലയാളികളുടെ പ്രിയ താരം ജയറാമാണ്. ‘കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. ദേവനന്ദയും ശ്രീപദും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു.

നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*