ന്യൂഡല്‍ഹി: സാങ്കേതികവിദ്യ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെയും നവംബര്‍ 23നും യുപിഐ സേവനം താത്കാലികമായി മുടങ്ങും. നാളെ പുലര്‍ച്ചെ 12 മുതല്‍ രണ്ടുമണിവരെയുള്ള രണ്ടു മണിക്കൂര്‍ നേരം യുപിഐ സേവനം തടസ്സപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.
ഡിജിറ്റല്‍ ബാങ്കിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതികവിദ്യ പരിഷ്‌കരണം നടക്കുന്നത്. അതിനാല്‍ നാളെയും 23നും സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകള്‍ താത്കാലികമായി തടസ്സപ്പെടുമെന്നാണ് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചിരിക്കുന്നത്. നവംബര്‍ 23നും പുലര്‍ച്ചെ പന്ത്രണ്ടു മണി മുതലാണ് യുപിഐ സേവനം തടസ്സപ്പെടുക. പുലര്‍ച്ചെ മൂന്ന് മണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരമാണ് താത്കാലികമായി യുപിഐ സേവനം ലഭിക്കാതെ വരിക.
എച്ച്ഡിഎഫ്സി ബാങ്ക് കറന്റ്, സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും റുപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കുമുള്ള സാമ്പത്തിക, സാമ്പത്തികേതര യുപിഐ ഇടപാടുകള്‍, എച്ച്ഡിഎഫ്‌സി മൊബൈല്‍ ബാങ്കിങ്, Gpay, WhatsApp Pay, Paytm, Shriram Finance, Mobikwik, Kredit.Pe എന്നിവ വഴി എച്ച്ഡിഎഫ്‌സ് ബാങ്ക് യുപിഐ ഉപയോക്താക്കളുടെ ഇടപാടുകള്‍ എന്നിവയാണ് മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് തടസ്സപ്പെടുക എന്നും ബാങ്ക് അറിയിച്ചു.
Be the first to comment