
സൗകര്യപ്രദമായ പേയ്മെന്റ് പ്രക്രിയ കാരണം യുപിഐ ഇടപാടുകള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ യുപിഐ പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള ആപ്പുകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മിക്ക ഉപയോക്താക്കളും അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഈ ആപ്പുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍, ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള പല പ്ലാറ്റ്ഫോമുകളും ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും, ഇതിനായി ഒരു റുപേ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, പിഎന്‍ബി, ആക്‌സിസ് ബാങ്ക് പോലുള്ള പ്രധാന പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും വിവിധ പ്രാദേശിക, സഹകരണ ബാങ്കുകളും റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്.
ഒരു റുപേ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍, ഗൂഗിള്‍ പേ ഉപയോഗിച്ച് ഓഫ്ലൈന്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും സുരക്ഷിതവും തടസ്സരഹിതവുമായ പേയ്മെന്റുകള്‍ എളുപ്പത്തില്‍ നടത്താനാകും. റുപേ ക്രെഡിറ്റ് കാര്‍ഡിനെ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കുന്ന വിധം ചുവടെ:
യുപിഐ ഇടപാടുകള്‍ക്കായി റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഔദ്യോഗിക ജി-മെയില്‍ ഐഡി ഉപയോഗിച്ച് ഗൂഗിള്‍ പേയില്‍ രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് സ്മാര്‍ട്ട്ഫോണില്‍ Google Pay ആപ്പ് തുറക്കുക.
പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘Payment Methods’ എന്നതിലേക്ക് പോകുക.
‘Add RuPay Credit Card’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ബാങ്ക് തെരഞ്ഞെടുത്ത ശേഷം കാര്‍ഡ് വിശദാംശങ്ങള്‍ (കാര്‍ഡ് നമ്പര്‍, CVV, Expiry Date) നല്‍കുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച OTP നല്‍കി കാര്‍ഡ് പരിശോധിക്കുക.
സുരക്ഷിത ഇടപാടുകള്‍ക്കായി UPI പിന്‍ സജ്ജമാക്കുക
റുപേ ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, QR കോഡ്, UPI ഐഡി അല്ലെങ്കില്‍ മര്‍ച്ചന്റ് ഹാന്‍ഡില്‍ എന്നിവ വഴി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.
Be the first to comment