ദേശീയ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പ്രമുഖ പരീക്ഷകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരീക്ഷകളുടെ വിശ്വാസ്യതയും സമഗ്രതയും കാത്തുസൂക്ഷിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം തേടി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി). പിടിഐ റിപ്പോര്‍ട്ട് പ്രകാരം പരീക്ഷകള്‍ക്ക് മുന്നോടിയായി നൂതന സാങ്കേതികവിദ്യയും നിര്‍മ്മിതബുദ്ധിയും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാണ് യു പി എസ് സി തയാറെടുക്കുന്നത്.
ആധാര്‍ ഉപയോഗിച്ചുള്ള വിരലടയാള പരിശോധന, മുഖം തിരിച്ചറിയല്‍, ഇ-അഡ്മിറ്റ് കാര്‍ഡുകളുടെ ക്യൂആര്‍ കോഡ് സ്‌കാനിങ്,നിര്‍മിത ബുദ്ധി ക്യാമറകള്‍ ഉപയോഗിച്ചുള്ള തത്സമയ നിരീക്ഷണം എന്നിവയാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ദേശീയതലത്തില്‍ ഏകദേശം 80 സെന്ററുകളായിലായി 12 പ്രധാന പരീക്ഷകളാണ് യു പി എസ് സി നടത്തുന്നത്. നിഷ്പക്ഷവും സുതാര്യവുമായ രീതിയില്‍ പരീക്ഷകള്‍ ക്രമീകരിക്കുക എന്ന യു പി എസ് സി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Be the first to comment