ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ അസിസ്റ്റന്‍റ് പ്രോഗ്രാമര്‍ തസ്‌തികയിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളുണ്ട്. ഇന്‍ര്‍വ്യൂ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ് ഗ്രൂപ്പ് ബി ഗസറ്റഡ് വിഭാഗത്തില്‍ (നോണ്‍ മിനിസ്റ്റീരിയല്‍) നിയമനം സ്ഥിരമാണ്. നിയമനം ഇന്ത്യയില്‍ എവിടെയുമാകാം.
ഒഴിവുകള്‍: ജനറല്‍ – 8, ഇഡബ്‌ള്യൂഎസ് – 4, ഒബിസി – 9, എസ്‌സി – 4, എസ്‌ടി – 2
ശമ്പളം: ലെവല്‍ 07 പ്രകാരം
യോഗ്യത: കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ / കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങത്തില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ എം ടെക് / ബിഇ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദവും ഇലകട്രോണിക് ഡാറ്റ പ്രോസസിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക് അക്രെഡിറ്റഡ് കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രോഗ്രാമില്‍ എ ലവല്‍ ഡിപ്ലോമ / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഇലക്ട്രോണിക് ഡേറ്റ പ്രോസസിങ്ങില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായം: 30 – ല്‍ കവിയരുത്. എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെയും ഒബിസി വിഭാഗത്തിന് 3 വവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്‍മാര്‍ക്കും പ്രായത്തില്‍ 5 വര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷ ഫീസ്: 25 രൂപ ഓണ്‍ലൈനായി എസ്ബിഐ മുഖാന്തിരം അടയ്ക്കണം. വനിതകള്‍ക്കും എസ്‌സി എസ്‌ടിക്കാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും ഫീസില്ല.
വൈബ് സൈറ്റ്: https://www.upsconline.nic.in എന്ന വൈബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയ്‌ക്കൊപ്പം യോഗ്യത സര്‍ട്ടിഫിക്കേറ്റുകള്‍ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം.
അവസാന തീയതി: നവംബര്‍ 28
കൂടുതല്‍ വിവരങ്ങള്‍: www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Be the first to comment