എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഉർവ്വശി ഉർവ്വശി… ഗാനത്തിന് പിന്നിലെ കഥ.!

ചെന്നൈ: ഇന്നും ഹിറ്റായ ഗാനമാണ് എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഉർവ്വശി ഉർവ്വശി… എന്ന ഗാനം.  1994 ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന ചിത്രത്തിലെ ഗാനം എഴുതിയത് തമിഴകത്തെ വിഖ്യാത കവിയും ഗാന രചിതാവുമായ വാലിയാണ്. ഇന്നും യുവത്വം ആഘോഷിക്കുന്ന ഈ ഗാനം വാലി എഴുതിയതിന് പിന്നില്‍ ഒരു കഥയുണ്ട്.

ശരിക്കും തെന്നിന്ത്യയിലെ പ്രമുഖ നടിയായ ഉർവ്വശിയെ മുന്നില്‍ കണ്ടാണ് ഈ ഗാനം വാലി എഴുതിയത്. 1994 ല്‍ മഗളിർ മട്ടും എന്ന പേരില്‍ കമല്‍ഹാസന്‍ നിര്‍മ്മിച്ച് സംഗീതം ശ്രീനിവാസ റാവും സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിരുന്നു. രേവതി, രോഹിണി, ഉര്‍വ്വശി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നാസര്‍ ആയിരുന്നു വില്ലന്‍. കമല്‍ഹാസന്‍ ഈ ചിത്രത്തില്‍ അതിഥി വേഷം ചെയ്തിരുന്നു. 

ചിത്രത്തില്‍ ഒരു ഗാനം ഉണ്ടായിരുന്നു. നാസറും നായികമാരും ഉള്‍പ്പെടുന്ന ഗാനം ‘കറവമാട് മൂന്ന്’ എന്നാണ് തുടങ്ങുന്നത്. എന്നാല്‍ ഈ പ്രയോഗം ശരിയല്ല താന്‍ പാടില്ലെന്ന് ഉര്‍വ്വശി പറഞ്ഞു. ഇത് സംവിധായകനോട് പറഞ്ഞു. സംവിധായകന്‍ വാലിയെ വിളിച്ചു. വാലി ആരാണ് പ്രശ്നം ഉന്നയിച്ചത് എന്ന് ചോദിച്ചു. ഉര്‍വ്വശിയാണെന്ന് പറഞ്ഞപ്പോള്‍ ‘ഉര്‍വ്വശിയോട് ടേക്ക് ഇറ്റ് ഈസി’ എന്ന് പറയാന്‍ പറഞ്ഞു.

ഇതിലെ വില്ലന്‍ ക്യാരക്ടറാണ് നിങ്ങളെ കറവമാടായി കാണുന്നത്. എന്നാല്‍ ഉര്‍വ്വശി അടക്കം കഥാപാത്രങ്ങള്‍ അത് സമ്മതിക്കാതെ അയാളെ പിന്നീട് ടോര്‍ച്ചര്‍ ചെയ്യുകയാണ്. അതിനാല്‍ തന്നെ ഇത് പ്രശ്നമാക്കേണ്ടതില്ല വാലി പറഞ്ഞു. ഒടുവില്‍ ആ ഗാനം എടുത്തു. 

Be the first to comment

Leave a Reply

Your email address will not be published.


*