തന്റെ പേരും ചിത്രവും വ്യാജ പരസ്യങ്ങളിൽ ഉപയോഗിക്കുന്നു; പരാതിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: വ്യാജ പരസ്യങ്ങളിൽ അനുമതിയില്ലാതെ തന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുബൈ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് പരാതി നല്‍കിയതെന്ന് താരം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സച്ചിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 465, 426, 500 പ്രകാരം മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗം കേസെടുത്തു. ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് പരസ്യങ്ങളിൽ തന്നെ ഉപയോഗിക്കുന്നതെന്ന് സച്ചിന്‍ പരാതിയില്‍ ആരോപിച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്തുണക്കുന്നുണ്ടെന്ന തരത്തില്‍ ചില മരുന്ന് കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സച്ചിന്‍ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*