ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും.
- വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവ അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.
- കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമ്മം തിളക്കമുള്ളതും മൃദുവായതുമാകും. മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖക്കുരുവിനെ തടയാനും സഹായിക്കും.
- അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും മറ്റ് നിറവ്യത്യാസങ്ങൾക്കും ഏറ്റവും മികച്ച പരിഹാരമാണ് കഞ്ഞിവെള്ളം. ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ കുറച്ചധികം കഞ്ഞിവെള്ളം തയ്യാറാക്കിയ ശേഷം കുളിക്കുന്നതിനു മുമ്പായി ഈ കഞ്ഞിവെള്ളം ശരീരത്തിൽ കോരിയൊഴിക്കുക. ഏകദേശം 15 മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യാം. കരുവാളിപ്പ് മാറ്റാന്‍ ഇത് സഹായിക്കും.
- മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
Be the first to comment