യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിച്ച ഉത്സവ് – 2k24 സമാപിച്ചു; വെട്ടിമുകളിന് ഓവറോൾ

അതിരമ്പുഴ: യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിച്ച ഉത്സവ് – 2k24 സമാപിച്ചു. അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കലോത്സവം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

അതിരമ്പുഴ ഫൊറോനയിലെ പതിനാലോളം ഇടവകയിൽ നിന്നുള്ള യുവജനങ്ങളാണ് ഈ കലോത്സവത്തിൽ മാറ്റുരച്ചത്. വാശിയേറിയതും മികവുറ്റതുമായ മത്സരങ്ങൾ യുവജനങ്ങൾ കാഴ്ച്ച വച്ചു. യൂണിറ്റ് തലത്തില്‍ വെട്ടിമുകൾ യൂണിറ്റ് ഒന്നാം സ്ഥാനവും, ഏറ്റുമാനൂർ  യൂണിറ്റ് രണ്ടാം സ്ഥാനവും നാല്പത്തിമല യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടക്കം മുതൽ അവസാനം വരെ യുവജനങ്ങളുടെ സജീവമായ പങ്കാളിത്തം കലോത്സവത്തെ മികവുറ്റതാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*