ലഖ്‌നൗ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്‍മാരോട് അവരുടെ കുടുംബത്തിൻ്റെ ചിത്രം ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിംഗ് നിര്‍ദ്ദേശിച്ചു.
ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വെങ്കിടേശ്വര്‍ ലു പറഞ്ഞു. ഡ്രൈവര്‍ക്ക് മുന്നില്‍ സ്വന്തം കുടുംബത്തിൻ്റെ ചിത്രം സൂക്ഷിക്കുമ്പോള്‍ വൈകാരികമായ ഓര്‍മ്മകള്‍ ഉണ്ടാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഡ്രൈവിംഗിൽ ശ്രദ്ധയുണ്ടാവാന്‍ കാരണമാവുകയും ചെയ്യുമെന്ന് ചന്ദ്രഭൂഷണ്‍ സിംഗ് പറയുന്നു.
2022 ല്‍ സംസ്ഥാനത്ത് 22,596 അപകടങ്ങളുണ്ടായപ്പോള്‍ 2023ല്‍ 23,652 അപകടങ്ങളാണുണ്ടായത്. റോഡപകടങ്ങളില്‍ 4.7 ശതമാനമാണ് വര്‍ധനവുണ്ടായത്. ഇതില്‍ പരിഹാരം കാണുന്നതിൻ്റെ ഭാഗമായാണ് ഗതാഗത വകുപ്പിൻ്റെ പുതിയ തീരുമാനം.
Be the first to comment