സംസ്ഥാനത്ത് ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം; ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ അൾട്രാ വയലറ്റ് സൂചിക അപകടതോതിൽ. പാലക്കാട്,മലപ്പുറം ജില്ലകൾ യുവി ഇൻഡക്സ് 11 ആയതിനാൽ റെഡ് ലെവലിൽ ആണ് ഉള്ളത്. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ ഏഴ് വരെയുള്ള തോതിലായതിനാൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ യുവി ഇൻഡക്സ് അഞ്ചും അതിൽ താഴെയുമാണ്.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് ചൂടിന് ശമനമേകാൻ വേനൽമഴ എത്തുമെന്നാണ് സൂചനകൾ. ചില ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*