പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗ്ഗീയതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകടകരമായ സാഹചര്യമെന്നും ചേരിതിരിവ് ഉണ്ടാക്കാന്‍ അവസരം കാത്തിരിക്കുന്നുവെന്നും പേടിയാണ് സംസാരിക്കാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സനാതന ധര്‍മ്മം എന്നു പറയുന്നത് വര്‍ണാശ്രമമാണ്, ചാതുര്‍ വര്‍ണ്യത്തിന്റെ ഭാഗമാണ് എന്നെല്ലാം പറഞ്ഞ് അത് കൊണ്ടുപോയി സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കുകയാണ്. സംഘപരിവാറിന് മാത്രം അവകാശപ്പെട്ടതായി മാറ്റുകയാണ് സനാതന ധര്‍മത്തെ. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണത്. അദ്വൈതവും തത്വമസി എന്ന വാക്കും നമ്മുടെ വേദങ്ങളും അതിന്റെ സാരാംശങ്ങളും എല്ലാം ഉള്ളതാണ് സനാതന ധര്‍മം എന്നത്. അത് അന്വേഷിച്ചാണ് ഇന്ത്യയിലേക്ക് ആളുകളെല്ലാം വന്നത്. നമ്മുടെ ഋഷി പാരമ്പര്യത്തിന്റെ ഭാഗമാണത്. അതെല്ലാം സംഘപരിവാറിന്റെ ഭാഗമാണ് എന്ന് പറയുന്നത് പോലെയാണ്. അമ്പലത്തില്‍ പോകുന്നവരും ചന്ദനം തൊടുന്നവരും കാവിയുടുക്കുന്നവരും ഒക്കെ ആര്‍എസ്എസ്ആണെന്ന് പറയുന്നത് പോലെയാണിത്. ഇത് അവര്‍ക്ക് അവകാശപ്പെട്ടതെന്ന് പറഞ്ഞ് വിട്ടു കൊടുക്കുന്നത് പോലെയാണ്. തെറ്റാണ് മുഖ്യമന്ത്രി പറഞ്ഞത് – വി ഡി സതീശന്‍ വ്യക്തമാക്കി.
ഇതോടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ KPCC പ്രസിഡന്റും, പ്രതിപക്ഷ നേതാവും രണ്ടു തട്ടിലെന്ന് വ്യക്തമാകുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പിന്തുണച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് തള്ളുകയാണ്. ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന. ബിജെപി ദേശീയ നേതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.
Be the first to comment