വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവര്‍ തമ്മില്‍ എപ്പോള്‍ കോംപ്രമൈസ് ആകുമെന്ന് പറയാന്‍ പറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേന്ദ്ര നിലപാട് ഞെട്ടലുണ്ടാക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കേന്ദ്ര നിലപാട് ഞെട്ടലുണ്ടാക്കുന്നതെന്നും പ്രതികരിച്ചു. ഒരു രൂപ പോലും കേരളത്തിന് നല്‍കിയില്ലെന്നും യുഡിഎഫ് എംപിമാര്‍ പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരട്ടവോട്ടുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ചില വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇരട്ട വോട്ട് ചേര്‍ത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമനടപടി കാട്ടി സരിന്‍ തന്നെ പേടിപ്പിക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സരിന്‍ പാലക്കാട് താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പോലുമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറുമാസം തുടര്‍ച്ചയായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാലക്കാട് നഗരസഭയില്‍ താമസിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കിയത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് – വി ഡി സതീശന്‍ ആരോപിച്ചു. സിപിഐഎം വ്യാജ വോട്ട് തടയുന്നെങ്കില്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടാണ് തടയേണ്ടത്. പാലക്കാട് ജില്ലയില്‍ സരിന്റേത് വ്യാജ വോട്ടാണ്- അദ്ദേഹം വ്യക്തമാക്കി.
Be the first to comment