‘ഈ വിജയത്തിന് ബിജെപിയോടും സിപിഐഎമ്മിനോടും കടപ്പെട്ടിരിക്കുന്നു’: വി ഡി സതീശൻ

 ബിജെപി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവർക്ക് കൂടിയുള്ള തോൽവിയാണ് പാലക്കാടുള്ള വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിയെ പിടിച്ചു കെട്ടാൻ കഴിയുന്നത് ഐക്യ ജനാധിപത്യ മുന്നണിക്കാണ്. അത് വ്യക്തമാക്കുന്നതാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ വൻവിജയം.

കോൺഗ്രസിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയത്. ഈ വിജയം ഓരോ കോൺഗ്രസ് പ്രവർത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷികൾ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു. ജനങ്ങൾക്കും വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീൻ ബാബുവിന്റെ കുടുംബത്തിൽ പോയി കുടുംബത്തിന് ഒപ്പമാണെന്ന് പറയുകയും പി പി ദിവ്യക്ക് സംരക്ഷണം നൽകുകയും ചെയ്ത എംവി ഗോവിന്ദന് നന്ദി പറയണം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട് ഈ തെരഞ്ഞെടുപ്പ് ഇത്തരത്തിൽ ആക്കിയതിന്. ഈ വിജയത്തിന് ബിജെപിയോടും സിപിഐ എമ്മിനോടും കടപ്പെട്ടിരിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യവും കോൺഗ്രസ് പ്രവർത്തകരുടെ ഒരുമയോടുള്ള പ്രവർത്തനവും മുന്നോട്ട് കോൺഗ്രസിന് സജീവമായ വിജയം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*