സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. 2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ പോയപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി വരുന്നതെന്നും സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന കാലത്ത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. എന്നിട്ട് വിഴിഞ്ഞത്ത് പോയി കപ്പല്‍ നോക്കി ആശ്വാസം കൊള്ളുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണദ്ദേഹം. അന്ന് അത് നടപ്പാക്കാന്‍ സമ്മതിച്ചില്ല.

ഇന്നിപ്പോള്‍ ഒരു നാണവുമില്ലാതെ പ്ലെയിനില്‍ കയറി കൈവീശിക്കാണിക്കുകയാണ്. മന്ത്രിമാര്‍. കടലില്‍ ഉപരോധമുണ്ടാക്കിയ ആളുകളാണ്. ആയിക്കോട്ടെ. ഓരോരുത്തരുടെ തൊലിക്കട്ടിയെന്നും സതീശന്‍ പരിഹസിച്ചു.

സീ പ്ലെയിന്‍ ഇറങ്ങിയാല്‍ കേരളത്തില്‍ 25 ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്. അത് പറഞ്ഞ ആളുകളാണ് ഇപ്പോള്‍ അതേ കായലില്‍ സീ പ്ലെയിന്‍ ഇറക്കാന്‍ പോകുന്നത്. എന്തൊരു വിരോധാഭാസമാണിതെന്ന് സതീശന്‍ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*