മാത്യു കുഴൽനാടൻ നിയമനടപടികളുമായി മുന്നോട്ടുപോകും,ഹൈക്കോടതി ഉത്തരവ് UDF ന് തിരിച്ചടിയല്ല: വി ഡി സതീശൻ

ഹൈക്കോടതി ഉത്തരവ് UDF ന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. SFIO അന്വേഷണം നടക്കുന്നുണ്ടല്ലോ. കോടതി വിധിയുടെ വിശദാംശങ്ങൾ അറിയില്ല. PMLA പ്രകാരമാണോ കറപ്ഷൻ കേസാണോ എന്ന് വ്യക്തതയില്ല. ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സേവനം നൽകിയിട്ടില്ല എന്ന് മൊഴിയുണ്ട്. അകൗണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്നത് യാഥാർഥ്യം. അങ്ങനെയെങ്കിൽ എന്തിന് പണം വന്നു. മാത്യു കുഴൽനാടൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം മാസപ്പടി കേസിൽ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. നിയമയുദ്ധം തുടരുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു മാത്യു കുഴൽനാടൻ.

കോടതിയിൽ പറഞ്ഞതെല്ലാം തനിക്ക് ബോധപ്പെട്ട കാര്യങ്ങളാണെന്നും നിയമപോരാട്ടത്തിൽ നിരാശ ഇല്ലെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*