റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഒ ടി മാതൃകയിലാണ് നിർമ്മാണം. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

53 ലക്ഷം തീർത്ഥാടകർ സീസണിൽ മല ചവിട്ടി. 10 ലക്ഷം പേർ സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തി. 6 ലക്ഷം പേർ അധികമായി എത്തി. 440 കോടിയുടെ വരുമാനം ഉണ്ടായി. കഴിഞ്ഞ വർഷം 360 കോടി ആയിരുന്നു. 80 കോടി അധിക വരുമാനം നേടിയെന്നും മന്ത്രി പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം മികവുറ്റതാക്കാൻ സാധിച്ചത് വിവിധ വകുപ്പുകളുടെ ഒത്തൊരുമയിലൂടെയാണ്. നൂറുകണക്കിന് ജീവനക്കാരുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള വിശ്രമരഹിതമായ പ്രവർത്തന വിജയമാണ് ശബരിമലയിൽ ദൃശ്യമായത്.

ആരെയും പേരെടുത്ത് പറയുന്നില്ല ഇത്തവണ ശബരിമലയിൽ ജോലി നിർവ്വഹിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ തീർത്ഥാടന കാലത്തിന്റെ വിജയം. ഒരുമയുണ്ടെങ്കിൽ എന്ത് ലക്ഷ്യവും നമുക്ക് കൈവരിക്കാമെന്നത് ഈ വർഷത്തെ ശബരിമല മണ്ഡല തീർത്ഥാടന കാലം അടിവരയിരുന്നു. ഒരിക്കൽ കൂടി ഈ മണ്ഡലകാലം വിജയകരമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*