
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര മന്ത്രിയുടെ നിലവാരത്തിൽ അല്ല പെരുമാറുന്നത്. അദ്ദേഹം കമ്മീഷണർ സിനിമയിലെ പോലെ ആണ് ജീവിക്കുന്നത്. അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനമെന്നും ശിവൻകുട്ടി വിമർശിച്ചു.
ആശ സമരത്തിൽ രണ്ടു കേന്ദ്ര മന്ത്രിമാർ ഉണ്ട് ഒന്നും ചെയ്‌തില്ല. സുരേഷ് ഗോപി കുറച്ചു കുട വാങ്ങി കൊടുത്തത് അല്ലാതെ ഒന്നും ചെയ്‌തില്ല. സുരേഷ് ഗോപിയുടെ വാർത്ത സമ്മേളനത്തിന് പോകണമെങ്കിൽ പോലീസിന്റെ പ്രൊട്ടക്ഷൻ വാങ്ങി പോകേണ്ട അവസ്ഥ.
മാധ്യമങ്ങളെ വിരട്ടി നിർത്തുകയാണ്. ആശമാരെ തൊഴിലാളികളായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ട് മറുപടി കിട്ടിയില്ല. ആരോഗ്യ മന്ത്രി പരമാവധി ശ്രമിക്കുന്നുണ്ട്. കാര്യങ്ങൾ മനസിലാക്കണ്ടേ. എന്ത് പരിഗണന വേണമോ നൽകാം. അവരെല്ലാം നമ്മുടെ സഹോദരിമാർ ആണ്. ആവശ്യപ്പെട്ടാൽ തന്റെ മാധ്യസ്ഥയിൽ ചർച്ച നടത്താമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയിലെ തൊഴിൽ ചൂഷണം. കേരളത്തിന് സഹിക്കാനോ പൊറുക്കാനോ കഴിയാത്ത സംഭവം. വളരെ ക്രൂരമായ ദൃശ്യങ്ങൾ ആണ് കേട്ടത്. സർക്കാർ ഇത് കൈകാര്യം ചെയ്യും. ജില്ലാ ലേബർ ഓഫീസറോഡ് അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Be the first to comment