ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി വി ശിവൻകുട്ടി

ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ജനങ്ങൾ പോലീസിനോട് സഹകരിക്കുന്ന മനോഭാവം കാണിക്കുന്നതും അതിനുവേണ്ടി പോലീസുദ്യോഗസ്ഥർ കാട്ടുന്ന മാന്യതയും മര്യാദയും അഭിമാനിക്കത്തക്കതാണ്. സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നിരവധി പുതിയ തസ്തികകൾ സൃഷ്ടിച്ചിരിക്കുന്നു.

പോലീസിന്റെ ഇന്റലിജൻസ് വിഭാഗം മതതീവ്രവാദപ്രവണതകൾ നേരത്തെ തന്നെ തിരിച്ചറിയാനും അക്രമ സാധ്യതകൾ തടയാനുംh കഴിവുള്ള ഘടകമായി പ്രവർത്തിക്കുന്നു. സമൂഹത്തിൽ വർഗീയ വിഷം പകരാൻ ശ്രമിക്കുന്നവരെ നേരത്തേ തന്നെ തിരിച്ചറിയാനും ഇവരെ പ്രതിരോധിക്കാനും സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ സംവിധാനങ്ങളും മുഴുവൻ കരുതലോടെ മുന്നേറുകയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിനും ഏറെ കടപ്പാട് പോലീസ് സേനയോട് ഉണ്ട്. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്, സംസ്ഥാന സ്കൂൾ കായികമേള, മറ്റ് മേളകൾ തുടങ്ങിയവയ്ക്ക് നിർലോഭമായ പിന്തുണയാണ് പോലീസ്‌ സേനയിൽ നിന്ന് ലഭ്യമാകുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*