കോട്ടയത്തിന്റെ 48-ാം മത് കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ് ചുമതലയേറ്റു. രാവിലെ 10 മണിയോടെ കളക്ട്രേറ്റിലെത്തിയ കളക്ടറെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, എഡിഎം, തഹസീൽദാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ട് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും, ഏവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും ചുമതലയേറ്റശേഷം കളക്ടർ പ്രതികരിച്ചു.
ഭർത്താവ് എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, കളക്ടറുടെ മാതാപിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 2015 ബാച്ച് കേരള കേഡർ ഐ എ എസ് ഓഫീസറായ വി. വിഗ്‌നേശ്വരി തമിഴ്നാട് സ്വദേശിനിയാണ്.
Be the first to comment