ഇന്തോ ടിബറ്റൻ ബോർഡർ പോലീസില്‍ ഒഴിവുകൾ; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ന്യൂ ഡൽഹി: ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 819 ഒഴിവുകൾ. ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതല്‍ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ recruitment.itbpolice.nic.in സന്ദർശിച്ച് സ്വയം രജിസ്‌റ്റർ ചെയ്‌ത് അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 1 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുക.

ഒഴിവുകൾ

ഐടിബിപി കോൺസ്‌റ്റബിൾ കിച്ചൻ സർവീസസിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പുരുഷ ഉദ്യോഗാർത്ഥികൾക്ക് 697 ഒഴിവുകളും വനിതാ ഉദ്യോഗാർത്ഥികൾക്കായി 122 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • ഐടിബിപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ recruitment.itbpolice.nic.in സന്ദർശിക്കുക.
  • ഹോംപേജിൽ നിന്നും “ഐടിബിപി കോൺസ്‌റ്റബിൾ റിക്രൂട്ട്മെൻ്റ് 2024” സെലക്‌ട് ചെയ്യുക.
  • പുതുതായി തുറക്കുന്ന വിൻഡോയിൽ രജിസ്ട്രേഷൻ വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്‌തതിന് ശേഷം ലോഗിൻ ചെയ്യുക.
  • ലഭിക്കുന്ന അപേക്ഷ ഫോമിൽ കൃത്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
  • അപേക്ഷാ ഫീസ് അടച്ചതിന് ശേഷം ഫോം സബ്‌മിറ്റ് ചെയ്യുക.
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്‌ത് ഭാവി റഫറൻസിനായി പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കാം.

യോഗ്യത മാനദണ്ഡം

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസ് ആയവർക്കാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനാകുക. ഉദ്യോഗാർത്ഥികൾ ദേശീയ നൈപുണ്യ വികസന കോർപറേഷനിൽ നിന്നോ ദേശീയ നൈപുണ്യ വികസന കോർപറേഷൻ്റെ അംഗീകാരമുള്ള ഒരു സ്ഥാപനത്തിൽ നിന്നോ ഫുഡ് പ്രൊഡക്ഷൻ അല്ലെങ്കിൽ കിച്ചൻ സർവീസസ് NSQF ലെവൽ 1 കോഴ്‌സ് പഠിച്ചിരിക്കണം. 18 വയസിനും 25 വയസിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

തിരഞ്ഞെടുക്കൽ പ്രക്രിയയും ഫീസും

ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ് (പിഇടി), ഫിസിക്കൽ സ്‌റ്റാൻഡേർഡ് ടെസ്‌റ്റ് (പിഎസ്‌ടി), എഴുത്തുപരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, വിശദമായ മെഡിക്കൽ പരീക്ഷ (ഡിഎംഇ)/ റിവ്യൂ മെഡിക്കൽ പരീക്ഷ (ആർഎംഇ) എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 100 രൂപയാണ് അപേക്ഷ സമർപ്പിക്കാനുള്ള ഫീസ്. സ്ത്രീകൾക്കും വിമുക്തഭടന്മാർക്കും പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും സൗജന്യമായി രജിസ്‌റ്റർ ചെയ്യാം.

Be the first to comment

Leave a Reply

Your email address will not be published.


*