അവധിക്കാലം സുരക്ഷിതമാക്കാം; ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി

തിരുവനന്തപുരം: മധ്യവേനലവധിക്കായി സ്‌കൂളുകളെല്ലാം അടച്ചതോടെ കുട്ടികളെല്ലാം ആഘോഷത്തിലാണ്. കുട്ടികള്‍ സന്തോഷത്തോടെ അവധിക്കാലം ആഘാഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അമിതാഘോഷത്തിന്റെ നാളുകള്‍ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്. പൊതുവെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച മാര്‍നിര്‍ദേശത്തില്‍ പറയുന്നു.’ ബൈക്കുകളില്‍ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ഗ്രൂപ്പായി. കുട്ടികള്‍ റോഡിലോ റോഡരികിലോ അല്ല കളിക്കുന്നത് എന്ന് ഉറപ്പാക്കുക. വിനോദയാത്രകള്‍ മുന്‍കൂട്ടി റൂട്ട് പ്ലാന്‍ ചെയ്ത് സമയമെടുത്ത് നടത്തുക. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടല്‍ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തുക. അവരെ പകല്‍ കൃത്യമായി വിശ്രമിക്കാന്‍ അനുവദിക്കുക.’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*