വര്‍ഷത്തില്‍ രണ്ടു തവണ കുത്തിവെയ്പ്; എച്ച്‌ഐവി ചികിത്സയില്‍ നൂറ് ശതമാനം ഫലപ്രദമെന്ന് പഠനം

ഒരു പുതിയ പ്രി-എക്‌സ്‌പോഷര്‍ പ്രൊഫിലാക്‌സിസ് മരുന്ന് വര്‍ഷത്തില്‍ രണ്ട് തവണ കുത്തിവെയ്ക്കുന്നത് യുവതികള്‍ക്ക് എച്ച്‌ഐവി അണുബാധയില്‍നിന്ന് പൂര്‍ണമായി സംരക്ഷണം നല്‍കുന്നുവെന്ന് ദക്ഷിണാഫ്രിക്കയിലെയും ഉഗാണ്ടയിലെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ആറ് മാസത്തെ നെലാകാപവിര്‍ കുത്തിവെയ്പ് മറ്റ് രണ്ട് മരുന്നുകളെക്കാളും എച്ച്‌ഐവി അണുബാധയ്‌ക്കെതിരെ സംരക്ഷണം നല്‍കുമോയെന്ന് ട്രയലില്‍ പരിശോധിച്ചു. മൂന്ന് മരുന്നുകളും പ്രി-എക്‌സ്‌പോഷര്‍ പ്രൊഫിലാക്‌സിസ് ആണ്.

ലെനകാപവിറിന്‌റെയും മറ്റ് രണ്ട് മരുന്നുകളുടെയും ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ഉഗാണ്ടയിലെ മൂന്ന് സൈറ്റുകളിലും ദക്ഷിണാഫ്രിക്കയിലെ 25 സൈറ്റുകളിലും 5000 പേരെ പങ്കെടുപ്പിച്ചുള്ള ഒന്നാം ട്രയല്‍ നടത്തിയിരുന്നു. ലെനാകാപവിര്‍ (Len LA) ഒരു ഫ്യൂഷന്‍ കാപ്‌സൈഡ് ഇന്‍ഹിബിറ്ററാണ്. എച്ച്‌ഐവിയുടെ ജനിതക സാമഗ്രികളെയും പുനരുല്‍പ്പാദനത്തിന് ആവശ്യമായ എന്‍സൈമുകളെയും സംരക്ഷിക്കുന്ന പ്രോട്ടീന്‍ ഷെല്ലായ എച്ച്‌ഐവി കാപ്‌സിഡിനെ ഇത് തടസപ്പെടുത്തുന്നു. ആറ് മാസത്തെ ഇടവേളയില്‍ ചര്‍മത്തിനടിയിലാണ് കുത്തിവെയ്പ് നല്‍കുക.

മരുന്ന് ഉല്‍പ്പാദകരായ ഗിലെഡ് സയന്‍സസ് സ്‌പോണ്‍സര്‍ ചെയ്ത നിയന്ത്രിത പരീക്ഷണത്തില്‍ നിരവധി കാര്യങ്ങള്‍ പരിശോധിച്ചു. ലെനകാപവിറിന്‌റെ ആറ് മാസത്തെ കുത്തിവെയ്പ് സുരക്ഷിതമാണേയോന്നും ട്രുവാഡ എഫ\ടിഡിഎഫിനെക്കാളും 16നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് എച്ച്‌ഐവി അണുബാധയില്‍നിന്ന് മികച്ച സംരക്ഷണം നല്‍കുന്നുണ്ടോയെന്നും പ്രാഥമിക ഘട്ടത്തില്‍ പരിശോധിച്ചു. പുതിയ പ്രതിദിന മരുന്നായ ഡിസ്‌കോവി എഫ്/ടിഎഎഫ് എഫ\ടിഡിഎഫ് പോലെ ഫലപ്രദമാണോ എന്നാണ് രണ്ടാം ഘട്ടത്തില്‍ പരിശോധിച്ചത്. പുതിയ എഫ്/ടിഎഎഫിന് എഫ\ടിഡിഎഫിനെക്കാള്‍ ഫാര്‍മോകൈനറ്റിക് ഗുണങ്ങളുണ്ട്. ഫാര്‍മോകൈനറ്റിക് എന്നത് ശരീരത്തിനകത്തേക്കും പുറത്തേക്കുമുള്ള മരുന്നിന്‌റെ ചലനത്തെ സൂചിപ്പിക്കുന്നു. എഫ്/ടിഎഎഫ് ഒരു ചെറിയ ഗുളികയാണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമിടയില്‍ ഇത് ഉപയോഗത്തിലുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*