ടൂറിസം മേഖലയിൽ മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്

വാഗമൺ: ടൂറിസം മേഖലയിലെ സ്വകാര്യ നിക്ഷേപം, മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. രണ്ടുമാസം കൊണ്ട് ഗ്ലാസ്സ് ബ്രിഡ്ജിന് ലഭിച്ചത് റെക്കോർഡ് കളക്ഷൻ. ഇതുവരെ ഗ്ലാസ്സ് ബ്രിഡ്ജ് കാണാൻ എത്തിയത് 54000 സഞ്ചാരികളാണ്. ടിക്കറ്റ് വരുമാനത്തിലൂടെ ഇതുവരെ ലഭിച്ചത് 1 കോടി 35 ലക്ഷം രൂപ. പൂജാദിനത്തിൽ മൂന്നാറിലെക്കാൾ സഞ്ചാരികൾ എത്തിയത് വാഗമണ്ണിലാണെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

സ്വകാര്യ നിക്ഷേപത്തിന് മാതൃകയാണ് ഗ്ലാസ് ബ്രിഡ്ജെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇനിയും ഇത്തരം സംരംഭം ടൂറിസം മേഖലയിൽ വരുമെന്നും മന്ത്രി അറിയിച്ചു. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്‌ജിന്റെ ആകെ നിർമ്മാണ ചെലവ് 3 കോടി രൂപയാണ്. ഇടുക്കി ജില്ലടൂറിസം പ്രൊമോഷൻ കൗൺസിലും പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചേഴ്സും ചേർന്ന് വാഗമൺ അഡ്വഞ്ചർ പാർക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*