
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ മൂന്ന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടുമണിവരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി. പ്രദേശത്തെ മദ്യവില്‍പ്പനകടകള്‍ തുറക്കാനോ പ്രവര്‍ത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവില്‍ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും അനധികൃത വില്‍പ്പന തടയുന്നതിനായി കര്‍ശനനടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയെന്ന് കളക്ടര്‍ അറിയിച്ചു.
ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറാം തീയതിയാണ് ആറാട്ട്. ഏഴാം ഉത്സവ ദിനമായ നവംബര്‍ 30 നാണ് ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബര്‍ ഒന്നിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ഡിസംബര്‍ രണ്ടിന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും നടക്കും.
Be the first to comment