തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തി. വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. വാഹനത്തിന്റെ ഡോറു തുറന്നാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ ആര്യ രാജേന്ദ്രൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കൂടെയുണ്ടായിരുന്നു.
അൽപസമയത്തിനകം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് തുടങ്ങും. ക്ഷണിക്കപ്പെട്ട യാത്രക്കാരെ ട്രെയിനിൽ പ്രവേശിപ്പിച്ചു കഴിഞ്ഞു. ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. പ്രധാനമന്ത്രി ട്രെയിനിൽ യാത്ര ചെയ്യില്ല. ജല മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.
Be the first to comment