വന്ദേ ഭാരത്, രണ്ടാം ഘട്ടവും വിജയകരം, കാസർഗോഡെത്താൻ 7 മണിക്കൂർ 50 മിനുട്ട് മാത്രം

തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്. 1.10നാണ് ട്രെയിൻ കാസർഗോഡ് എത്തിയത്. 7 മണിക്കൂർ 50 മിനുട്ടിലാണ് ട്രെയിൻ കാസർഗോഡെത്തിയത്.

രാവിലെ 5.20 നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്. 6.10ന് കൊല്ലത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തിലും തിരുവനന്തപുരം കൊല്ലം പാതയിൽ ട്രെയിൻ എടുത്തത് 50 മിനിട്ട് ആണ്. 8.32 ന് വന്ദേ ഭാരത് എറണാകുളം നോർത്തിൽ എത്തി. കോട്ടയത്ത്‌ നിന്ന് നോർത്തിൽ എത്താൻ എടുത്തത് 55 മിനിറ്റ് മാത്രമാണ്. 3 മിനിറ്റ് നിർത്തിയിട്ടതിന് ശേഷം 8.35 ന് എറണാകുളം നോർത്തിൽ നിന്ന് എടുത്തു.

4 മണിക്കൂർ 17 മിനുട്ട് പിന്നിട്ട് 9:37 ന് വന്ദേഭാരത് തൃശൂർ എത്തി. ആദ്യ പരീക്ഷണയോട്ടത്തിൽ 4 മണിക്കൂർ 27 മിനിട്ടെടുത്തിരുന്നു. 11.10 ന് കോഴിക്കോടും 12.12നു കണ്ണൂരിലും ട്രെയിനെത്തി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 6 മണിക്കൂർ 52 മിനിറ്റാണ് ട്രെയിൻ ഓടിയെത്താൻ എടുത്തത്. കഴിഞ്ഞ തവണ 7മണിക്കൂർ 10മിനിറ്റ് വേണ്ടി വന്നിരുന്നു. 

രാജധാനിയേക്കാൾ ഒരു മണിക്കൂർ 19 മിനിറ്റ് നേരത്തെയാണ് വന്ദേഭാരത് എക്സ്പ്രസ് യാത്ര അവസാനിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*