
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് വരെ നീട്ടി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വേഗത മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെയാണ്. വേഗം കൂട്ടാൻ വളവുകൾ നികത്തണം. ഒന്നരവര്‍ഷത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തില്‍ 130 കിലോമീറ്ററായി ഉയര്‍ത്തും. വളവുകള്‍ നിവര്‍ത്താന്‍ സ്ഥലമേറ്റടുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയമെടുക്കും. ഡി.പി.ആര്‍. തയ്യാറായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ടം രണ്ടു മുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാക്കുമെന്നും മന്ത്രി പറഞ്ഞു.
Be the first to comment