സംസ്ഥാനം കാത്തിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടു. ഉച്ച കഴിഞ്ഞു 3.13 ഓടെയാണ് ഏറ്റുമാനൂർ സ്റ്റേഷനിലൂടെ കടന്നു പോയത്.
16 ബോഗികളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതരാണ് ട്രെയിന്‍ എറ്റെടുത്തത്. ഈ മാസം 22 തിരുവനന്തപുരത്ത് നിന്നും പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയില്‍വേ ഓഫീസുകളില്‍ ലഭിച്ചത്.
Be the first to comment