കാസര്‍കോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍. ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്നും റെയിൽവേ പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.
കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചിമുറിയിൽ കയറിയത്. ടിക്കറ്റെടുക്കാത്തതിനാല്‍ മനപ്പൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ട്രെയിന്‍ ഷൊര്‍ണൂരിൽ എത്തണം.
Be the first to comment