
കോര്‍പ്പറേറ്റുകളിലെ ജീവനക്കാരുടെ കായികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള വാക്കത്തണ്‍ നാലാം സീസണിലേക്ക്. എംപ്ലോയീസ് വെല്‍നെസ് പ്ലാറ്റ്‌ഫോം ആയ ‘വാന്റേജ് ഫിറ്റ്’ ആണ് സംഘാടകര്‍. ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാന്റേജിന് ന്യൂഡല്‍ഹിയിലും ഓഫീസ് ഉണ്ട്. അവരുടെ ഗ്ലോബല്‍ കോര്‍പറേറ്റ് വെര്‍ച്വല്‍ വാക്കത്തണ്‍ നാലാം സീസണ്‍ നവംബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ മൂന്നുവരെ നടക്കും.
ഗുവാഹത്തിയിലും ന്യൂഡല്‍ഹിയിലും ആളുകള്‍ നേരിട്ട് വാക്കത്തണില്‍ പങ്കെടുക്കും. ഒപ്പം വൃക്ഷത്തൈകളും നടും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ നടക്കുന്നത് വര്‍ച്വല്‍ ആയി വാന്റേജ് ആപ്പ് രേഖപ്പെടുത്തും. കോര്‍പ്പറേറ്റുകളിലെ ജോലി സമ്മര്‍ദം ആത്മഹത്യക്കുവരെ കാരണമാകുന്ന കാലത്ത് ശ്രദ്ധേയമായ കാല്‍വയ്പാണിത്. 2021 ഒക്ടോബറില്‍ ആയിരുന്നു തുടക്കം. 30ല്‍ അധികം രാജ്യങ്ങളിലെ വന്‍കിട സ്ഥാപനങ്ങളിലെ ജോലിക്കാര്‍ വാക്കത്തണില്‍ പങ്കെടുക്കുന്നു. കഴിഞ്ഞ മൂന്നു സീസണില്‍ ആയി 8100ല്‍ അധികം ജീവനക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് നടത്തത്തില്‍ പങ്കെടുത്തെന്ന് വാന്റേജ് ഫിറ്റിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ടീമിലെ പൂജാ അഗാസ്തി പറഞ്ഞു. 100ല്‍ അധികം കമ്പനികള്‍ വാക്കത്തണില്‍ പങ്കാളികളാകുന്നു.
ആരോഗ്യവും നിലനില്‍പും പ്രോത്സാഹിപ്പിക്കുന്ന സംസ്‌ക്കാരം തൊഴില്‍മേഖലയില്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. നാലാം സീസണില്‍ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. നടത്തത്തിനൊപ്പം ഹൃദയമിടിപ്പ്, ന്യൂട്രീഷന്‍സിൻ്റെ അളവ് എന്നിവ മനസ്സിലാക്കുന്നതിനും ഒപ്പം മനസ്സിന്റെ ഏകാഗ്രതയ്ക്ക് ഉതകുന്ന പരിപാടികളും ഉണ്ടാകും. ആരോഗ്യമുള്ള ഭാവി എന്ന സങ്കല്‍പം തൊഴില്‍മേഖലയില്‍ പ്രചരിപ്പിക്കുകയാണു സംഘാടകര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യവും കായികക്ഷമതയും ഉറപ്പുവരുത്താന്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നു. ചെറുതും വലുതുമായ കമ്പനികള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ വാക്കത്തണില്‍ പങ്കെടുപ്പിക്കാന്‍ കഴിയും.
ആരോഗ്യകരവും സന്തോഷപ്രദമായതുമായ തൊഴില്‍ അന്തരീക്ഷം കാലത്തിന്റെ ആവശ്യമായി മാറുമ്പോള്‍ വാന്റേജ് ഫിറ്റിന്റെ ഉദ്യമം കൂടുതല്‍ രാജ്യങ്ങളിലും സ്ഥാപനങ്ങളിലും, എത്തുന്നു. ആഴ്ചയില്‍ അഞ്ചു ദിവസമാണു ജോലിയെങ്കിലും ഓഫീസിലെ സമ്മര്‍ദം യുവതലമുറയ്ക്കു പോലും താങ്ങാന്‍ പറ്റാത്ത സ്ഥിതി ഇന്ത്യയില്‍ പോലും പല സ്ഥാപനങ്ങളിലും ഉണ്ട്. ജോലി ഉപേക്ഷിക്കുന്നതും ആത്മഹത്യയുമല്ല പരിഹാരം.ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളും ഇതിനകം വാക്കത്തണിൻ്റെ ഭാഗമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും റജിസ്‌ട്രേഷനും വാന്റേജിന്റെ സൈറ്റില്‍ (http//www.vantagefit.io/) ലഭ്യമാണ്.
Be the first to comment