വരലക്ഷ്മി ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ശബരി’ മെയ് 3 ന് തിയേറ്ററുകളിലേക്ക്

റിലീസിന് തയ്യാറെടുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ശബരി’യില്‍ യുവതാരം വരലക്ഷ്മി ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്നു. അനില്‍ കാറ്റ്‌സ് കഥ, തിരക്കഥ എന്നിവ നിര്‍വഹിച്ച്, സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മെയ് 3-ന് തിയേറ്ററുകളിലേക്കെത്തും. സണ്ണി നാഗബാബുവാണ് കോ-റൈറ്റര്‍. മഹാ മൂവീസിൻ്റെ ബാനറില്‍ മഹേന്ദ്ര നാഥ് കോണ്ട്ല നിര്‍മ്മിക്കുന്ന ചിത്രം മഹര്‍ഷി കോണ്ട്ലയാണ് അവതരിപ്പിക്കുന്നത്.

നൂതനമായ കഥയും തിരക്കഥയുമായാണ് ‘ശബരി’ എത്തുന്നത് എന്ന് നിര്‍മ്മാതാവ് മഹേന്ദ്ര നാഥ് കോണ്ട്ല പറഞ്ഞു. ശക്തമായ ഇമോഷണല്‍ രംഗങ്ങളും ഗ്രിപ്പ് ചെയ്യുന്ന ത്രില്ലര്‍ ഘടകങ്ങളും ചിത്രത്തിലുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ‘വരലക്ഷ്മിയുടെ എല്ലാ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രം, അവളുടെ അഭിനയത്തിലെ പ്രാഗത്ഭ്യം പ്രേക്ഷകരെ വിസ്മയിപ്പിക്കും. തെലുങ്ക്, തമിഴ് പതിപ്പുകളുടെ അവസാന പകര്‍പ്പുകള്‍ കണ്ടതിന് ശേഷമുള്ള ഔട്ട്പുട്ടില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. മറ്റ് ഭാഷാ ഡബ്ബുകള്‍ ഇപ്പോള്‍ നടക്കുന്നു. വേള്‍ഡ് ഓഫ് ശബരി എന്ന പ്രിലൂഡ് വീഡിയോക്ക് ലഭിച്ച പ്രതികരണത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മെയ് 3ന് ഞങ്ങള്‍ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ റിലീസായി നല്‍കുന്നു.’എന്നും നിര്‍മ്മാതാവ് മഹേന്ദ്ര നാഥ് കോണ്ട്ല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*