വെരിക്കോസ് വെയിൻ്റെ ലക്ഷണങ്ങളും ചികിത്സകളും

സിരകൾക്കകത്ത് മുന്നോട്ടുള്ള രക്തപ്രവാഹത്തിന് സഹായിക്കുവാൻ നിരവധി സൂക്ഷ്മവാൽവുകൾ കാണപ്പെടുന്നു. കാലിൻ്റെ അറ്റത്തുനിന്നും ഹൃദയം പോലൊരു പമ്പിംഗ് ഉപകരണമില്ലാതെ രക്തം മുകളിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നതിനു കാരണം ഈ വാൽവുകളും സിരകളെ അമർത്തുന്ന പേശികളുമാണ്. ഈ വാൽവുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലം രക്തത്തിൻ്റെ ഒഴുക്കു തടസ്സപ്പെടുകയും സിരകൾ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയിൻ. വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഇന്ത്യയിൽ മാത്രം പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്ക്. 

ലക്ഷണങ്ങൾ

  • ചർമ്മത്തിൻ്റെ ഉപരിതലത്തിന് തൊട്ടുതാഴെയായി നീലയും പർപ്പിൾ നിറമുള്ളതുമായ വീർത്ത സിരകളുടെ രൂപമാണ് ഈ അവസ്ഥയുടെ പ്രാഥമിക ലക്ഷണം.
  • ബാധിക്കപ്പെട്ട ഒന്നോ അതിലധികമോ സിരകളിൽ ഉണ്ടാവുന്ന ചൊറിച്ചിൽ.
  • ചർമ്മത്തിൻ്റെ നിറം മാറൽ.
  • ബാധിത പ്രദേശം ഇരുണ്ടതാകുന്നത്.
  • ചർമ്മത്തിൻ്റെ കട്ടി കുറയുന്നത്.

ചികിത്സ

  • കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ നടക്കുന്നതും ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും അമിതവണ്ണം കുറയ്ക്കുന്നതും രോഗചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.
  • ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ.
  • എൻഡ്രാവെനസ് ലേസർതെറാപ്പി ചികിത്സയും ഫലപ്രദമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*