അതിരമ്പുഴയിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും അതിരമ്പുഴ പഞ്ചായത്തിന്റെയും അതിരമ്പുഴ കുടുംബരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ പരിപാടികളാണ് യോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒ.പി യിൽ ചീകിൽസക്കായി വന്ന നാട്ടുകാർ, ആശാ വർക്കർമാർ, സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു. സ്റ്റാഫുകൾക്കുള്ള സമ്മർദ്ദവും, ടെൻഷനും ഒഴിവാക്കുന്നതിനായി യോഗ പരിശീലനവും ഇന്ന് മുതൽ ആരംഭിച്ചു. സ്റ്റാഫുകൾക്ക് പുറമെ സ്കൂളുകൾ കേന്ദ്രീകരിച്ചു യോഗ പരിശീലനം നടത്താൻ യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആര്യാ രാജൻ യോഗം ഉദ്ഘാടനം ചെയ്തു.

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസ് അമ്പലക്കുളം, മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ, ഇന്ദു സുഭാഷ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ അനൂപ് കുമാർ കെ.സി എന്നിവർ പ്രസംഗിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*