കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

കോട്ടയം:  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 35 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍വഹിച്ചു. സഹകരണ, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ. വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു.

ഏഴുനിലകളിലായി പണി കഴിപ്പിച്ച ഫാര്‍മസി കോളജിനു പുറമേ അത്യാഹിത വിഭാഗത്തില്‍ രണ്ടരക്കോടി രൂപ മുടക്കി പൂര്‍ത്തീകരിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍, കുട്ടികളുടെ ആശുപത്രിയില്‍ പണികഴിച്ച 15 ഓക്‌സിജന്‍ ബെഡ്, 4 എച്ച്.ഡി.യു., രണ്ട് ഐ.സി.യു, കാര്‍ഡിയോളജി വിഭാഗത്തിലെ 4ഡി എക്കോ മെഷീന്‍, പോര്‍ട്ടബിള്‍ എക്കോ മെഷീന്‍, നവീകരിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, എയ്‌റോബിക് കംപോസ്റ്റിങ് യൂണിറ്റ്, പുതുതായി പണി കഴിപ്പിച്ച മൂന്നു ലിഫ്റ്റുകള്‍, അത്യാഹിത വിഭാഗം മൂന്നാം നിലയിലെ 25 ഐ.സി.യു. ബെഡ്, നഴ്‌സിങ് ഓഫീസിന്റെ നവീകരണം, നവീകരിച്ച ഒ.പി. ഫാര്‍മസി, നവീകരിച്ച കാസ്പ് കൗണ്ടര്‍, ലേസര്‍ സര്‍ജറി യൂണിറ്റ്, സ്‌ട്രോക്ക് യൂണിറ്റ്, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, റിഹാബിലിറ്റേഷന്‍ യൂണിറ്റ്, ഗ്രീഫ് കെയര്‍ സര്‍വീസുകള്‍, ബയോകെമിസ്ട്രി ലാബില്‍ രോഗനിര്‍ണയ പരിശോധനകള്‍ക്കായി സ്ഥാപിച്ച ഇന്റഗ്രേറ്റഡ് അനലൈസര്‍-റോഷ് കൊബാസ് പ്യൂവര്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

ഗൈനക്കോളജി വിഭാഗത്തില്‍ ആരംഭിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നെഗറ്റീവ് പ്രഷര്‍ ഐ.സി.യു, ഒഫ്താല്‍മോളജി ഓപ്പറേഷന്‍ തിയറ്റര്‍, ഒ.പി. ബ്‌ളോക്കിന്റെ നവീകരണം എന്നിവയുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ചു. 

തോമസ് ചാഴികാടൻ എം പി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*