കോട്ടയം: അൻപത്തിമൂന്നു വർഷമായി പുതുപ്പള്ളിക്കാർ അനുഭവിക്കുന്ന വികസനവും കരുതലും സേവനവും ഇല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചവരുടെ ചെകിട്ടത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാക്കൂട്ടത്തിൽ. ചാണ്ടി ഉമ്മന്റെ റെക്കോർഡ് ഭൂരിപക്ഷം കണ്ട് മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് അത്യാവശ്യത്തിന് ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് വരാമെന്ന് അദേഹം പരിഹസിച്ചു.
പൊതുമാരമത്ത് മന്ത്രി പി .മുഹമ്മദ് റിയാസിന്റെ റോഡുകൾ കുറച്ച് കുണ്ടും കുഴിയും നിറഞ്ഞതാണെങ്കിലും, ഉമ്മൻ ചാണ്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ സ്മൂത്തായി പോകുന്നുവെന്നതിന്റെ തെളിവാണ് റെക്കോർഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ കാട്ടിത്തന്നത്. 2024, 2026 തിരഞ്ഞെടുപ്പുകളുടെ ട്രെയ്ലറും ടീസറുമാണ് ഈ 2023 ഫലമെന്ന് ഭരണത്തിലിരിക്കുന്നവർ മനസിലാക്കിയാൽ നല്ലതെന്നും അദേഹം കൂട്ടിച്ചേർത്തു.
Be the first to comment