തൃശൂർ: വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയും യുവ കലാ സാഹിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന അനശ്വര കവി വയലാർ രാമവർമ്മയുടെ 49-ാം ചരമവാർഷികവും വയലാർ അനുസ്മരണവും നാളെ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് വിപ്ലവഗായിക പി കെ മേദിനി ഉദ്ഘാടനം ചെയ്യും.വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയിൽ നടക്കുന്ന സമ്മേളനത്തിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലംങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.
കവിയും എഴുത്തുകാരനുമായ ഹരിയേറ്റുമാനൂര് രചിച്ച “വാ തുറന്നാൽ വയലാർ “എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് ഗവേഷകനും സാഹിത്യകാരനുമായ ടിനോ ഗ്രേസ് തോമസ് ചടങ്ങിൽ പ്രകാശനം ചെയ്യും.വയലാർ രാമവർമ്മയുടെ പേരക്കുട്ടിയുടെ മകൻ മാസ്റ്റർ സിദ്ധാർത്ഥ വർമ്മ ജെ പുസ്തകം ഏറ്റുവാങ്ങും.
ഹരിയേറ്റുമാനൂര്,ഇ എം സതീശൻ, ഷീലാ മോഹൻ, പി ശങ്കരനാരായണൻ തൃശൂർ കൃഷ്‌ണകുമാർ, സൈബുന്നിസ ടീച്ചർ,ഇന്ദുലേഖ വയലാർ ,യമുനാ വയലാർ, സി വി പൗലോസ്, സോമൻ താമരക്കുളം, സി കെ രത്നകുമാരി ,എം ആർ സോമനാരായണൻ, എം യു കബീർ, സരിതാ ദീപൻ തുടങ്ങിയവർ പങ്കെടുക്കും.
Be the first to comment