‘കേരളത്തിലെ മനസാക്ഷി തുഷാർ ഗാന്ധിക്കൊപ്പം; ബിജെപിക്കാർ അപമാനിച്ചത് ഗാന്ധിയുടെ പൈതൃകത്തെ’; വിഡി സതീശൻ

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ മനസാക്ഷി തുഷാർ ഗാന്ധിക്കൊപ്പമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഗാന്ധിയുടെ പൈതൃകത്തെയാണ് ബിജെപിക്കാർ അപമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. തുഷാർ ഗാന്ധിയെ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുടരുമെന്ന് തുഷാർ ഗാന്ധി പറഞ്ഞു. ആർഎസ്എസിന്റെ പ്രതിഷേധം തന്നെ ഭയപ്പെടുത്തില്ല. ഇന്നലെയാണ് സംഘ്പരിവാർ വിരുദ്ധ പരാമർശത്തിന്റെ പേരിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞത്.

നെയ്യാറ്റിൻകരയിൽ വെച്ചാണ് തുഷാർ ഗാന്ധിയെ തടഞ്ഞ് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ. ആർ.എസ്.എസും ബിജെപിയും രാജ്യത്തിൻറെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാൻസർ എന്ന പരാമർശമാണ് പ്രകോപനത്തിനിടയാക്കിയത്. നിലപാടിൽ മാറ്റമില്ല എന്ന് അറിയിച്ചാണ് തുഷാർ ഗാന്ധി മടങ്ങിയത്. ഗാന്ധിജിക്ക് ജയ് വിളിച്ചും തുഷാർ ഗാന്ധി തിരികെ പ്രതിരോധിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*